നിരവധിയായ പ്രതിസന്ധികൾ ഉണ്ടായിട്ടും , രാജ്യം ഭരിക്കുന്ന ഭരണ കർത്താക്കൾ തന്നെ വിഭജനത്തിന്റെയും മത സ്പർദ്ധയുടെയും വക്താക്കൾ ആകുകയും ,രാജ്യത്തിൻറെ ഐക്യം തകർക്കാൻ നിയമ സംഹിത ദുരുപയോഗം ചെയ്യുന്ന സാഹചര്യമൊക്കെ ഉണ്ടായിട്ടും അതിനെയൊക്കെ അതിജീവിച്ച് ഈ രാജ്യം നില നിൽക്കുന്നത് അംബേദ്‌കർ വിഭാവനം ചെയ്ത ഭരണ ഘടനയുടെ കെട്ടുറപ്പിലാണെന്ന് ഡിസിസി പ്രസിഡണ്ട് : അഡ്വ. മാർട്ടിൻ ജോർജ്ജ്ഭ പറഞ്ഞു .ഭരണഘടന ശില്പി ഡോ.ബി ആർ അംബേദ്കർ134 ആം ജന്മവാർഷിക ദിനത്തിൽ ദളിത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസിയിൽ നടത്തിയ അനുസ്മരണ ചടങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഡിസിസി ഓഫീസിൽ നടന്ന പുഷ്പാർച്ചനയ്ക്ക് ജില്ലാ പ്രസിഡണ്ട് കാട്ടാമ്പള്ളി രാമചന്ദ്രൻ നേതൃത്വം നൽകി . നേതാക്കളായ പ്രൊഫ എ ഡി മുസ്തഫ ,സുരേഷ് ബാബു എളയാവൂർ ,അജിത്ത് മാട്ടൂൽ ,കെ ബാലകൃഷ്ണൻ മാസ്റ്റർ ,ജോഷി കണ്ടത്തിൽ ,കൂക്കിരി രാജേഷ് ,ദാമോദരൻ കൊയിലെരിയൻ ,എ എൻ ആന്തൂരാൻ ,കൂട്ടിനേഴത്ത് വിജയൻ ,ഉഷ കുമാരി കെ ,ബേബി രാജേഷ് ,പി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
Congress remembers Ambedkar. The country stands on the strength of the Constitution - Martin George